-
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
- 2025/02/17
- 再生時間: 30 分
- ポッドキャスト
-
サマリー
あらすじ・解説
ചങ്ങലക്കിട്ടുള്ള നാടുകടത്തലിൽ ഇന്ത്യക്കാരോടുള്ള നയം മാറ്റാതെ യു.എസ്. രണ്ടാം വിമാനത്തിലും കൈവിലങ്ങും , കാൽചങ്ങലയും. ഇന്ത്യ അതൃപ്തി അറിയിച്ചിട്ടും ഫലം കണ്ടില്ല. ഇതാണ് മിക്ക പത്രങ്ങളിലും പ്രധാന തലക്കെട്ട്.
എന്നിട്ടും, ചങ്ങലപ്പൂട്ട് എന്ന് മലയാള മനോരമ.
മോദി ട്രംപിനെ കണ്ടിട്ടും ഫലമുണ്ടായില്ല. വിലങ്ങിട്ടു തന്നെ എന്ന് മാതൃഭൂമി.
വീണ്ടും വിലങ്ങിൽ എന്ന് മാധ്യമം.
ചാലക്കുടി ഫെഡറൽ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിലായി. ബാങ്കിന് ഒന്നരകിലോമീറ്റർ അകലെ താമസിക്കുന്ന റിൻ്റോ ആൻ്റണി എന്ന 49 കാരനാണ് പ്രതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, കേരളത്തിലെ ഇടതു സർക്കാരിനെയും ശശി തരൂർ എം.പി വാഴ്ത്തിയതുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. കേൾക്കാം, പത്ര വാർത്തകൾ വിശദമായി....
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ