-
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
- 2025/02/20
- 再生時間: 29 分
- ポッドキャスト
-
サマリー
あらすじ・解説
ആശാവർക്കർമാർക്ക് തുച്ഛമായ വേതന വർധന അനുവദിക്കാത്ത സർക്കാർ PSC അംഗങ്ങളുടെ ശമ്പളം കുത്തനെ കൂട്ടി. 1.6 ലക്ഷം രൂപയാണ് ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വർധന വരുത്തിയത്. പുതിയ ശമ്പളം 3.87 ലക്ഷമാണ്.
എലപ്പുള്ളി ബ്രൂവറിയിൽ നിന്ന് പിന്നോട്ടില്ലെന്ന് LDF യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു . 9 ഘടകകക്ഷികൾ മദ്യ കമ്പനി അനുവദിക്കുന്നതിനെ അനുകൂലിച്ചപ്പോൾ സി.പി.ഐയുടെയും ആർ.ജെ.ഡിയുടെയും എതിർപ്പ് തള്ളി.
കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തൃശൂർ താമരവെള്ളച്ചാൽ ഊരുമൂപ്പനാണ് കൊല്ലപ്പെട്ടത്. അതേസമയം മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ച് കോടനാട്ടെ കൂട്ടിലെത്തിച്ച് ചികിൽസ തുടങ്ങി.
യു. ജി.സി ഭേദഗതി കരട് ബില്ലിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ദേശീയ കൺവെൻഷനിൽ ഗവർണർ ഇടഞ്ഞു.
വാർത്തകളിലേക്ക് വിശദമായി...
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ