エピソード

  • മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല| സ്പീഡ് ന്യൂസ്
    2025/07/30


    ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് ചെയ്ത് വൈദികരും വിശ്വാസികളും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോയും മാർച്ചിന് നേതൃത്വം നൽകി. ക്രിസ്മസ് സമയത്ത് കേക്കുമായി വരുന്നവരിൽ നിന്ന് കുറച്ച് കൂടി ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്ന് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത കർദിനാൽ ക്ലിമീസ് ബാവ പറഞ്ഞു.

    In Chhattisgarh, priests and believers, led by bishops, marched to the Raj Bhavan in protest against the arrest of nuns. The march was led by Cardinal Mar Baselios Cleemis Catholicos and Latin Archdiocese Archbishop Dr. Thomas J. Netto. Inaugurating the march and dharna, Cardinal Cleemis stated that "we expect a bit more sincerity from those who come with cakes during Christmas.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • കന്യാസ്ത്രീകളുടെ മോചനത്തിൽ ആശങ്ക; സ്പീഡ് ന്യൂസ്
    2025/07/29

    ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ മോചനത്തിൽ ആശങ്ക. ദുർഗ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളി. കന്യാസ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നാടകീയ രംഗങ്ങൾ. പ്രതിഷേധത്തിനൊടുവിൽ കന്യാസ്ത്രീകളെ യുഡിഎഫ് എംപിമാർ കണ്ടു.

    Malayali nuns arrested in Chhattisgarh had their bail plea rejected by the Durg Magistrate Court, prompting appeals to the Sessions Court and widespread protests. Political efforts from INDIA bloc MPs and BJP leaders, alongside church organizations, continue as the legal battle for their release intensifies.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • വൈക്കത്ത് കായലില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി | സ്പീഡ് ന്യൂസ്
    2025/07/28

    ഇരുപത്തിമൂന്നു പേരുമായി പോയ വള്ളം കോട്ടയം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം വേമ്പനാട്ട് കായലിൽ മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന ഇരുപത്തിരണ്ടു പേരെയും രക്ഷപ്പെടുത്തി. കാണാതായ പാണാവള്ളി സ്വദേശി കണ്ണനായി തിരച്ചിൽ തുടരുന്നു. കക്ക വരുന്നവരും മറ്റു വള്ളക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


    A boat carrying twenty-three people capsized in the Vembanad Lake near the Chemmanthurinja River Bridge in Kottayam. All twenty-two people on board were rescued. The search continues for Kannan, a native of Panavally, who is missing. The rescue operations were carried out jointly by local residents and other boat operators

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • പ്രിയനേതാവ് വി.എസിന് വിട ചൊല്ലി പതിനായിരങ്ങള്‍; സ്പീഡ് ന്യൂസ്
    2025/07/23

    ചരിത്രമെഴുതിയ മഹായാനമായി തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്കുള്ള വി.എസിന്‍റെ അന്ത്യയാത്ര. പ്രിയസഖാവിനെ അവസാനമായി കാണാന്‍ ദേശീയപാതയോരത്തേക്ക് ജനം ഇരമ്പിയെത്തുകയായിരുന്നു. 22 മണിക്കൂര്‍ കൊണ്ടാണ് അഭിവാദ്യങ്ങളേറ്റുവാങ്ങി വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെത്തിയത്. വേലിക്കകത്ത് വീട്ടില്‍ ആയിരങ്ങളാണ് വിഎസിന് ആദരമര്‍പ്പിച്ചത്. സംസ്കാരം ഇന്ന് വലിയചുടുകാട്ടില്‍.

    Red salute comrade: VS Achuthanandan’s mortal remains reach Recreation Ground

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • സമരനായകന് വിടചൊല്ലി തലസ്ഥാനം; വിലാപയാത്രയിലുടനീളം വികാരനിര്‍ഭര രംഗങ്ങള്‍ | Speed News-22-07-0630
    2025/07/22

    വിപ്ലവ സൂര്യന് വിട നല്‍കി തലസ്ഥാനം. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ആറു പതിറ്റാണ്ടിലേറെ വിഎസിന്‍റെ കര്‍മ മണ്ഡലമായിരുന്ന നാടാണ് ഇടനെഞ്ചുപൊട്ടി സഖാവിനെ യാത്രായാക്കിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു.
    വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനം ഒരുക്കിയാണ്.
    കെഎസ്ആര്‍ടിസി പ്രത്യേക ബസിലെ വിലാപയാത്ര.

    Kerala's capital city gave an emotional farewell to veteran Marxist leader VS Achuthanandan. After public viewing at Durbar Hall, his mortal remains were taken on a funeral procession from Thiruvananthapuram to Alappuzha via national highway, passing through Kollam. The journey, carried out in a special KSRTC bus, includes stops for public tributes

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • കേരളത്തിന്‍റെ വിപ്ലവ സൂര്യന്‍ വി.എസ്.അച്യുതാനന്ദന്‍ അന്തരിച്ചു ​| സ്പീഡ് ന്യൂസ്
    2025/07/21

    കേരളത്തിന്‍റെ വിപ്ലവ സൂര്യന്‍ വി.എസ്.അച്യുതാനന്ദന്‍ അന്തരിച്ചു. ഇന്ന് വൈകീട്ട് 3.20ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. AKG പഠനകേന്ദ്രത്തിലാണ് ആദ്യ പൊതുദര്‍ശനം. പിന്നീട് രാത്രി ഒന്‍പതുമണിയോടെ വീട്ടിലെത്തിക്കും. നാളെ രാവിലെ ഒന്‍പതുമുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ഉച്ചയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ദേശീയപാതവഴിയുള്ള വിലാപയാത്ര രാത്രിയോടെ പറവൂരിലെ വീട്ടിലെത്തും. മറ്റന്നാള്‍ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് വലിയചുടുകാട്ടില്‍ വിഎസിന് അന്ത്യവിശ്രമം ഒരുക്കും


    Kerala's revolutionary icon V.S. Achuthanandan passes away. He breathed his last today at 3:20 PM at SUT Hospital, Thiruvananthapuram. The first public viewing will be held at AKG Study Centre. Later tonight, around 9 PM, the body will be taken home. Tomorrow from 9 AM, the public can pay their respects at the Durbar Hall. By noon, the body will be taken to Alappuzha. The funeral procession will travel via the national highway and reach his residence in Paravoor by night. The next morning, after the public viewing at the Alappuzha District Committee Office, the final rites will be conducted in the evening at Valiyachudukad

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ആലപ്പുഴ കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യു.പി സ്കൂളിന്‍റെ മേല്‍ക്കൂര കനത്ത മഴയില്‍ തകര്‍ന്നുവീണു​| സ്പീഡ് ന്യൂസ്
    2025/07/20

    ആലപ്പുഴ കാര്‍ത്തികപ്പള്ളി UP സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ന്നു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. കെട്ടിടത്തിന് ഈ വര്‍ഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കി. പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തി.

    The roof of the Alappuzha Karthikappally UP School collapsed. A major disaster was averted as it happened on a holiday. The panchayat clarified that a fitness certificate had not been issued for the building this year. Chingoli Panchayat President revealed that there had already been a recommendation to shift the school to a new building

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • മിഥുന് അന്ത്യചുംബനം നല്‍കാന്‍ അമ്മ ഓടിയെത്തി; കണ്ണീരണിഞ്ഞ് വീടും നാടും ​| Speed News
    2025/07/19

    സ്കൂളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മിഥുന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അനുജന്‍ സുജിനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. തേവലക്കര സ്കൂളില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

    Mithun, the student electrocuted at Tevalakkara school, was laid to rest in his home garden amidst a tearful farewell. Thousands gathered at the school and along the funeral procession route to pay their last respects, with his mother, Suja, bidding a heartbreaking final kiss.Related Articles

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分